കൈരളി യുകെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു
Tuesday, November 22, 2022 12:01 PM IST
ലണ്ടൻ : കൈരളി യുകെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 32 ലോക രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഫിഫ വേൾഡ് കപ്പ് 2022ലെ വിജയികളെ നിങ്ങൾക്ക് പ്രവചിക്കാം, ഒപ്പം 250 പൗണ്ട് കരസ്ഥമാക്കാം. ലോക ചാമ്പ്യന്മാർ ആരെന്ന ഒരേയൊരുത്തരം മാത്രം മത്സരാർത്ഥികൾ കൊടുത്താൽ മതിയാകും. ശരിയുത്തരം നൽകുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുക്കുന്ന മത്സരാർത്ഥിക്ക്‌ 250 പൗണ്ട് ആണ് സമ്മാനത്തുകയായി നൽകുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫീസ് മറ്റു ചെലവുകൾ ഇല്ല. ലോകത്തിന്‍റെ ഏത്‌ ഭാഗത്തുള്ളവർക്കും ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാം എന്ന് സംഘാടകർ അറിയിച്ചു.

ഒട്ടേറെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്ന കൈരളി പുതിയതായി യുകെയിലേക്ക്‌ വരുന്ന പ്രവാസികൾക്ക്‌ സഹായകരമാകുന്ന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. നാട്ടിലെ ഫുട്ബോൾ ആവേശം പ്രവാസ ജീവിതത്തിലും‌ ഒരുക്കി കൊടുക്കുക എന്നതാണു ഈ മത്സരം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന് കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ്‌ അറിയിച്ചു.

കൈരളിയുടെ വെബ്സൈറ്റിൽ (https://www.kairali.uk/) നൽകിയിരിക്കുന്ന മത്സര ഫോം ഫില്ല് ചെയ്ത് അയക്കുക മാത്രമേ വേണ്ടുന്നതുള്ളൂ. ലോകത്ത് എവിടെയായാലും ശരി 250 പൗണ്ട് അതിനു തുല്യമായ തുകയോ വിജയ തേടി എത്തുന്നതാണ്.