ഹാം​ബു​ർ​ഗ് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന്
Thursday, September 22, 2022 5:27 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ഹാം​ബു​ർ​ഗ്: ജ​ർ​മ​നി​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഹാം​ബു​ർ​ഗി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള സ​മാ​ജം ഹാം​ബു​ർ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഗു​ൽ​ഷ​ൻ ദി​ങ്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​പു​ല​മാ​യ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​ർ​മ​ൻ ന​ർ​ത്ത​കി​യാ​യ കാ​ത്യ ശി​വാ​നി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്തം, സ​മാ​ജം ക​ലാ​കാ​രി​മാ​രും ക​ലാ​കാ​ര·ാ​രും ഒ​രു​ക്കു​ന്ന അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ക്ളാ​സി​ക് നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സ്കി​റ്റ്, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ ഓ​ണ​ത്ത​ല്ല്, വ​ടം​വ​ലി മു​ത​ലാ​യ കാ​യി​ക ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

അ​തി ഗം​ഭീ​ര​മാ​യ ഓ​ണ​സ​ദ്യ​യും ത്ര​സി​പ്പി​ക്കു​ന്ന ഡി​ജെ സം​ഗീ​ത പ​രി​പാ​ടി​യും ഉ​ൾ​പ്പെ​ടു​ന്ന ഈ ​മു​ഴു​ദി​ന പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് ഹാം​ബു​ർ​ഗി​ലെ അ​ൽ​ടോ​ണാ എ​ന്ന സ്ഥ​ല​ത്താ​ണ്.