പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ത്രി​ദി​ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ശു​ശ്രു​ഷ​യും
Monday, August 1, 2022 11:13 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ
പ​ൻ​റ്റാ​സാ​ഫ്: ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​യി​ൽ​സി​ലെ പ​ൻ​റ്റാ​സാ​ഫി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​ദി​വ​സം താ​മ​സി​ച്ചു​ള്ള ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ഓ​ഗ​സ്റ്റ് 26 മു​ത​ൽ 28 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, വി​ൻ​സ​ൻ​ഷ്യ​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ഭാം​ഗ​വും പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി​സി, ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ന്ന​താ​ണ്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കും ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​വാ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​യി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ജീ​വി​ത​ത്തി​ൽ അ​റി​ഞ്ഞും അ​റി​യാ​തെ​യും വ​ന്നു ഭ​വി​ച്ചി​ട്ടു​ള്ള ആ​ന്ത​രി​ക​മാ​യ മു​റി​വു​ക​ളെ​യും, വേ​ദ​ന​ക​ളെ​യും, ദു​ര​നു​ഭ​വ​ങ്ങ​ളെ​യും തി​രി​ച്ച​റി​യു​വാ​നും, അ​വ ദൈ​സ​മ​ക്ഷം സ​മ​ർ​പ്പി​ച്ചു സൗ​ഖ്യം നേ​ടു​വാ​നും, ആ​ത്മ​പ​രി​ശോ​ധ​നാ​വ​സ​ര​ങ്ങ​ളി​ലൂ​ടെ മാ​ന​സാ​ന്ത​ര​വും, ര​ക്ഷ​ക​നി​ലേ​ക്കു​ള്ള തു​റ​വ​ക്കും ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.

ഓ​ഗ​സ്റ്റ് 26 നു ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത​ര​ക്ക് ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ശു​ശ്രു​ഷ 29 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ സ​മാ​പി​ക്കും.

വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​യും, മു​റി​വു​ക​ളെ​യും ഓ​ർ​ത്തെ​ടു​ത്തു ദൈ​വീ​ക​ക​ര​ങ്ങ​ളി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​ൻ അ​നു​ഗ്ര​ഹാ​വ​സ​രം ഒ​രു​ങ്ങു​ന്ന തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 01352 711053, 07417 494277 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

Nearest Railway Station - FLINT ( 7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.