ഫോക്സ് വാഗന്‍ സിഇഒ സ്ഥാനമൊഴിയുന്നു
Friday, July 29, 2022 8:05 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മന്‍ ആഡംബര വാഹനനിര്‍മാണ രംഗത്തെ പ്രമുഖരായ ഫോക്സ് വാഗന്റെ സി.ഇ.ഒ സ്ഥാനത്തിന് നിന്ന് ഹെര്‍ബര്‍ട്ട് ഡൈസ് ഒഴിയുന്നു. 2018ല്‍ ചുമതലയേറ്റ ഹെര്‍ബര്‍ട്ട് ഡൈസ് ഈ വര്‍ഷം സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.

2025 വരെ അദ്ദേഹത്തിനു കരാറുണ്ട്. എന്നാല്‍, കമ്പനിയുമായുള്ള പരസ്പര ധാരണപ്രകാരം ഒഴിയാനാണ് തീരുമാനം. ഒലിവര്‍ ബ്ളൂം ആയിരിക്കും ഹെര്‍ബര്‍ട്ടിന്റെ പിന്‍ഗാമി.

ഡൈസ് ചുമതലയേറ്റെടുത്ത ശേഷം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതുള്‍പ്പെടെ വന്‍ മാറ്റമാണ് കമ്പനിയില്‍ ഉണ്ടായത്.

കമ്പനിയെ ആധുനിക വത്കരിക്കുന്നതില്‍ ഹെര്‍ബര്‍ട്ട് വലിയ ചുമതലയാണ് വഹിച്ചതെന്ന് ഫോക്സ്വാഗന്‍ സൂപ്പര്‍ വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഹാന്‍ ഡയറ്റര്‍ പോഷെ പറഞ്ഞു.