അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി
Tuesday, January 25, 2022 12:48 PM IST
ഡബ്ലിൻ: കേരള കോണ്‍ഗ്രസ്- എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയും കാവ്യസംഗമവും സംഘടിപ്പിച്ചു.

വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നടത്തിയ സംഗമത്തില്‍ വേദി പ്രസിഡന്‍റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കവി ഗിരീഷ് പുലിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, പ്രവീണ്‍ ഇറവങ്കര, ഡോ. എ.കെ. അപ്പുക്കുട്ടന്‍, ഡോ.സുമ സിറിയക്ക്, ആലിസ് ജോസ്,നിര്‍മ്മല ജോസഫ്,ഗീത വിജയന്‍,സുധാമണി ടീച്ചര്‍, വടയക്കണ്ടി നാരായണന്‍, സതീഷ് ജി. നായര്‍,ഡോ. ഗിഫ്റ്റി എല്‍സ വര്‍ഗീസ്, ജിജോയ് ജോര്‍ജ് (ഖത്തര്‍),ഡോ. മിലിന്‍ഡ് തോമസ്, ബാബു ടി. ജോണ്‍, ജോര്‍ജ് ചെറിയാന്‍ (ഓസ്ട്രേലിയ), അനില്‍കുമാര്‍ (ഫോട്ടോ ജേര്‍ണലിസ്റ്റ്, അയര്‍ലന്‍ഡ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ജെസി ജോര്‍ജ്, ടോം കണയങ്കവയല്‍, ഷൈബു ജോസഫ് (അയര്‍ലൻഡ് )എന്നിവര്‍ പനച്ചൂരാനെ അനുസ്മരിച്ച് കവിതകള്‍ ആലപിക്കുകയും പ്രസംഗിക്കുകയും ചെയ്തു. ബാബു റ്റി. ജോണ്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കണ്‍വീനര്‍ രാജു കുന്നക്കാട് (അയര്‍ലൻഡ്) സ്വാഗതം ആശംസിച്ചു. ടോം കണയങ്കവയല്‍ നന്ദി പറഞ്ഞു.