ഇ​ന്ത്യ​ൻ സി​നി​മാ സം​ഗീ​ത​രം​ഗ​ത്തേ​ക്ക് സു​വ​ർ​ണാ​വ​സ​ര​വു​മാ​യി ഫോ​ർ മ്യൂ​സി​ക്സ് അ​യ​ർ​ല​ൻ​ഡി​ലെ​ത്തു​ന്നു
Monday, January 17, 2022 8:21 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് പ്ര​വാ​സി​ക​ൾ​ക്കിട​യി​ലേ​ക്ക് ഇ​ന്ത്യ​ൻ ഫി​ലിം ആ​ൻ​ഡ് മ്യൂ​സി​ക് രം​ഗ​ത്തെ പ്ര​ഗ​ത്ഭ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ 4 മ്യൂ​സി​ക്സ് വീ​ണ്ടും എ​ത്തു​ന്നു. ഒ​പ്പം, വി​ല്ല​ൻ, വി​ജ​യ് സൂ​പ്പ​റും
പൗ​ർ​ണ​മി​യും, ബ്ര​ദേ​ഴ്സ് ഡേ, ​ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന തു​ട​ങ്ങി​യ ബ്ലോ​ക്ക് ബ​സ്റ്റ​ർ സി​നി​മ​ക​ൾ​ക്കൊ​പ്പം മ​റ്റ​ന​വ​ധി ചി​ത്ര​ങ്ങ​ൾ​ക്കും സം​ഗീ​തം ഒ​രു​ക്കി​യ 4 മ്യൂ​സി​ക്സ്, സം​ഗീ​ത രം​ഗ​ത്തും അ​ഭി​ന​യ രം​ഗ​ത്തും തി​ള​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഒ​റി​ജി​ന​ൽ മ്യൂ​സി​ക് പ്രൊ​ജ​ക്റ്റ്, മ്യൂ​സി​ക്സ് മ​ഗ് സീ​സ​ണ്‍ 3 യു​മാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​യ​ക​ർ​ക്കും, അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ​ക്കു​മാ​ണ് ഇ​തി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. 2019ൽ ​അ​യ​ർ​ല​ൻ​ഡി​ൽ വ​ച്ചു ചെ​യ്ത "​മ്യൂ​സി​ക് മ​ഗ് 'ന്‍റെ ആ​ദ്യ സീ​സ​ൻ വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള 19 പു​തി​യ ഗാ​യ​ക​രെ ആ​ണ് മ്യൂ​സി​ക്സ് മ​ഗ് ആ​ദ്യ​സീ​സ​ണി​ലൂ​ടെ സം​ഗീ​ത രം​ഗ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​കൊ​ണ്ട് വ​ന്ന​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​ർ​ക്ക് 4 മ്യൂ​സി​ക്സി​ന്‍റെ പു​തി​യ സി​നി​മ​യി​ലും, ആ​ൽ​ബ​ങ്ങ​ളി​ലും പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ കീ​ഴി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ""​മ്യൂ​സി​ക് മ​ഗ്’’ സീ​സ​ണ്‍ 3 അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​ക്കു​ന്ന​ത്.

യൂ​ട്യൂ​ബ് റി​ലീ​സി​നു പു​റ​മെ സ്പോ​ട്ടി​ഫൈ, ആ​പ്പി​ൾ മ്യൂ​സി​ക്, ഗാ​ന, സാ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി മ്യൂ​സി​ക് ആ​പ്പു​ക​ളി​ലൂ​ടെ​യും പു​റ​ത്തി​റ​ങ്ങു​ന്ന ഗാ​ന​ങ്ങ​ൾ, ഗാ​യ​ക​ർ​ക്കും, അ​ഭി​നേ​താ​ക്ക​ൾ​ക്കും വേ​ൾ​ഡ് മ്യൂ​സി​ക്& ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്കു​ള്ള വ​ലി​യ അ​വ​സ​രം കൂ​ടി​യാ​ണ്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ ഗാ​ന ര​ച​യി​താ​ക്ക​ളും, സം​വി​ധാ​യ​ക​രും മ്യൂ​സി​ക് മ​ഗ്ഗി​ന്‍റെ പാ​ന​ലി​ൽ ഉ​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ർ മ്യൂ​സി​ക്സ് ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക് പേ​ജു​ക​ളോ www.4musics.in എ​ന്ന വെ​ബ്സൈ​റ്റോ സ​ന്ദ​ർ​ശി​ക്കു​ക.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ