തൃശൂർ സ്വദേശി മോഹൻദാസ് ബ്രിട്ടനിൽ അന്തരിച്ചു
Thursday, December 30, 2021 2:59 PM IST
ലണ്ടൻ: തൃശൂർ മായന്നൂർ സ്വദേശി കുന്നൻചേരി മോഹൻദാസ് (64) ബ്രിട്ടനിലെ മെയ്ഡ്സ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. മെയ്ഡ്സ്റ്റൺ മലയാളികൾക്കിടയിൽ ദാസേട്ടൻ എന്നറിയപ്പെട്ടിരുന്ന മോഹൻദാസ് രാവിലെയാണ് മരിച്ചത്.

പൊതുരംഗത്ത് വളരെ സജാീവമായിരുന്ന മോഹൻദാസ് കെന്റിലെ മലയാളി കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യവും മികച്ച സംഘാടനകനുമായിരുന്നു.


പതിനഞ്ചു വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന മോഹൻദാസിന്‍റെ കുടുംബം നാട്ടിലാണ്. ഭാര്യ: പങ്കജം. മക്കൾ: വിപിൻ ദാസ്, ശ്രീഷ്മ മോഹൻദാസ്. മരുമകൻ: ബെയിലേഷ് സുകുമാരൻ.