അയർലൻഡിൽ മലയാളി നഴ്സ് നിര്യാതയായി
Saturday, July 24, 2021 7:18 AM IST
ഡബ്ലിന്‍: മലയാളി നഴ്സ് അയർലൻഡിൽ നിര്യാതയായി. ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ജിഷ സൂസന്‍ ജോണ്‍ (38) ആണ് നിര്യാതയായത്. പരേത തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോൺ ഫിലിപ്പോസ് - മറിയാമ്മ ദന്പതികളുടെ മകളാണ്.

ഭർത്താവ്: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിൽ രജീഷ് പോൾ. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗം.

റിപ്പോർട്ട് ജെയ്സൺ കിഴക്കയിൽ