മ്യൂ​സി​ക് മ​ഗി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Monday, June 21, 2021 10:13 PM IST
ഡ​ബ്ലി​ൻ: ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. വി​നോ​ദ് വേ​ണു എ​ഴു​തി​യ മ​നോ​ഹ​ര ഗാ​നം, പാ​ടി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​യ​ർ​ല​ൻഡിലു​ള്ള ജാ​ക്സ​ണ്‍ സ​ന്തോ​ഷ് ആ​ണ്. സ്വീ​ഡ​ൻ, ആം​സ്റ്റ​ർ​ഡാം, അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഗാ​നം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ഹി​റ്റ്ചാ​ർ​ട്ടി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "​മ്യൂ​സി​ക് മ​ഗി’ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലൂ​ടെ​യാ​ണ് ജാ​ക്സ​ണെ ഫോ​ർ മ്യൂ​സി​ക്സ് ക​ണ്ടെ​ത്തി​യ​ത്.

സം​ഗീ​ത​രം​ഗ​ത്തു മു​ന്നേ​റാ​ൻ കൊ​തി​ക്കു​ന്ന​വ​ർ​ക്കാ​യി ഫോ​ർ മ്യൂ​സി​ക്സ് അ​വ​സ​ര​മൊ​രു​ക്കു​ന്ന "​മ്യൂ​സി​ക് മ​ഗ്' ഇ​തി​നോ​ട​കം ത​ന്നെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള 19 പു​തി​യ സിം​ഗേ​ഴ്സി​നെ​യാ​ണ് ഫോ​ർ മ്യൂ​സി​ക്സ് മ്യൂ​സി​ക് മ​ഗി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ളി​ൽ അ​വ​സ​ര​വു​മു​ണ്ട്.

ക​ണ്ടു മ​റ​ഞ്ഞ ഒ​രു പെ​ണ്‍​കു​ട്ടി​യെ തേ​ടി ന​ട​ക്കു​ന്ന യു​വാ​വി​ന്‍റെ പ്ര​ണ​യ​മാ​ണ് പെ​ണ്ണേ നീ ​യാ​ര​ടീ എ​ന്നാ ഗാ​ന​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഈ ​മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത​വും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ർ മ്യൂ​സി​ക്സ് ആ​ണ്. മ്യൂ​സി​ക് 24 7 ചാ​ന​ലി​ലൂ​ടെ ആ​ണ് പാ​ട്ടു​ക​ൾ റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.​നേ​രെ​ത്തെ ത​ന്നെ ഈ ​പാ​ട്ടി​ന്‍റെ ടീ​സ​ർ യൂ​ട്യൂ​ബി​ൽ ട്രെ​ൻ​ഡി​ങ്ങി​ൽ വ​ന്നി​രു​ന്നു.​ഷൈ​ജു ലൈ​വ്, നീ​തു ആ​ൻ തോ​മ​സ്, ജേ​ർ​സ​ൻ എം ​സ​ന്തോ​ഷ്, ആ​ൽ​ബ​ർ​ട്ടോ ഇം​ഗ്രാ​ഷ്യ എ​ന്നി​വ​രാ​ണ് ഈ ​ഗാ​ന​ത്തി​ന് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മ്യൂ​സി​ക് മ​ഗി​ലെ ബാ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ കീ​ഴി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ന്ധ​മ്യൂ​സി​ക് മ​ഗ്ന്ധ എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ