ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ല​ണ്ട​ൻ റീ​ജ​ണ​നി​ൽ പു​തി​യ വൈ​ദി​ക​രെ നി​യ​മി​ച്ചു
Thursday, February 18, 2021 11:21 PM IST
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ല​ണ്ട​ൻ റീ​ജ​ണി​ലേ​ക്ക് റ​വ. ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ലി​നെ​യും ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടി​നെ​യും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പു​തി​യ​താ​യി നി​യ​മി​ച്ച​താ​യി രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു.

ല​ണ്ട​ൻ റീ​ജ​ണി​ലെ ഹോ​ളി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ, ഒൗ​ർ ലേ​ഡി ഓ​ഫ് ഡോ​ളേ​ഴ്സ് പ്രോ​പോ​സ്ഡ് മി​ഷ​ൻ , സെ​ന്‍റ് സേ​വ്യേ​ഴ്സ് പ്രോ​പോ​സ്ഡ് മി​ഷ​ൻ എ​ന്നീ മി​ഷ​നു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന റ​വ. ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത അം​ഗ​മാ​ണ്. സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് ബ്ലെ​സ്‌​സ​ഡ് കു​ഞ്ഞ​ച്ച​ൻ മി​ഷ​ൻ , സെ​ന്‍റ് മോ​ണി​ക്ക മി​ഷ​ൻ, സെ​ന്‍റ് പീ​റ്റ​ർ പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ, സെ​ന്‍റ് ജോ​ർ​ജ് പ്രോ​പോ​സ്ഡ് മി​ഷ​ൻ എ​ന്നീ മി​ഷ​നു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത അം​ഗ​മാ​ണ് . ളൃ​ബ​മി​ല​ല​വെ​ബ​ഷീ​ലെു​വ​ബ2021​ള​ല​യ.​ഷു​ഴ