റഷ്യന്‍ വാക്സിന് ഹംഗറി അംഗീകാരം നല്‍കി
Sunday, January 24, 2021 2:45 PM IST
ബുഡാപെസ്റ്റ്:റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഹംഗറി.

യൂറോപ്യന്‍ യൂണിയന്‍ ഇനിയും അംഗീകരിക്കാത്ത വാക്സിനാണിത്. ഹംഗറി നല്‍കിയ അനുമതിക്ക് ആറു മാസം മാത്രമാണ് കാലാവധി. ഒരു ഏജന്‍സി കൂടി അംഗീകാരം നല്‍കിയാല്‍ മാത്രമേ രാജ്യത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യൂ എന്നും ഹംഗേറിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി മുതല്‍ ഹംഗറിയിലേക്ക് വാക്സിന്‍ നല്‍കാമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. അതേസമയം, യൂറോപ്യന്‍ യൂണിയന്റെ അനുമതിയില്ലാത്ത വാക്സിന് രാജ്യത്ത് അനുമതി കൊടുത്ത ഹംഗറിയുടെ നടപടി പുതിയ പ്രതിസന്ധിക്കു കാരണമാകാനും സാധ്യത നിലനില്‍ക്കുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍