യൂറോപ്പില്‍ കോവിഡ് മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു
Monday, October 19, 2020 9:41 PM IST
ബ്രസല്‍സ്: യൂറോപ്യന്‍ വന്‍കരയിലാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 4.8 മില്യൺ ആളുകള്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്.

എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും നോര്‍വേയും ഐസ് ലന്‍ഡും ലീച്ച്റ്റന്‍സ്റ്റീനും യുകെയും അടക്കമുള്ള യൂറോപ്യന്‍ സാമ്പത്തിക മേഖല ആകെ പരിഗണിച്ചുള്ള കണക്കാണിത്.

ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മേഖലയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവരുടെ കണക്കില്‍ 7.8 മില്യണാണ് മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം. മരണസംഖ്യ രണ്ടര ലക്ഷത്തിനു മുകളിലും.

ജോസ് കുമ്പിളുവേലില്‍