കേരളത്തിലെ മികച്ച ആര്‍ട്ടിസ്റ്റുകളുടെ നിരയിലേക്ക് അയര്‍ലൻഡില്‍ നിന്ന് ഒരു കലാകാരിയും
Sunday, October 11, 2020 4:00 PM IST
ഡബ്ലിന്‍: കേരളത്തിലെ ആര്‍ട്ടിസ്റ്റുകളുടെ പൊതുവേദിയായ റിയല്‍ ആര്‍ട്ടിസ്റ്റ് കേരളാ മികച്ച മലയാളി ആര്‍ട്ടിസ്റ്റുകള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പെയിന്‍റിംഗ് എക്സിബിഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഡബ്ലിന്‍ മലയാളിയായ ലിസണ്‍ ജേക്കബും.

തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കലാപ്രതിഭകളുടെ പെയിന്റിംഗുകളാണ് ഓണ്‍ ലൈന്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇവരില്‍ പ്രമുഖ കലാകാരന്മാരും നവാഗതരും ഉള്‍പ്പെട്ടിട്ടുണ്ട്.ലിസണ്‍ ജേക്കബിന്റെ അഞ്ച് പെയിന്‍റിംഗുകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.

ഡബ്ലിന്‍ സെന്‍റ് വിന്‍സെന്‍റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് മാനേജരായ ലിസ് ഇതിനകം ഇരുപതോളം പെയിന്റിഗുകളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യമുള്ള ലിസ്‌ ഇവയെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം. ചിത്രകാരന്‍ കൂടിയായ കോട്ടയം നസീറാണ് ഓണ്‍ ലൈന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.

ഓണ്‍ ലൈന്‍ എക്‌സിബിഷന്‍ കാണാം