ലൂക്കനിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനന തിരുനാളും ഇടവക തിരുനാളും സെപ്റ്റംബർ എട്ടിന്
Monday, September 7, 2020 9:21 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ലൂക്കൻ വിശുദ്ധ കുർബാന സെന്‍ററിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു.

സെപ്റ്റംബർ 8 നു (ചൊവ്വ) വൈകുന്നേരം 6 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ആരാധന, ജപമാല, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, നൊവേന, നേർച്ച വിളന്പ് എന്നിവ നടക്കും.

ഭക്തി നിർഭരമായ തിരുക്കർമങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്നേഹപൂർവം സ്വാതം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ PMS വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരുനാളിന്‍റെ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ