അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന യുവ ദമ്പതി ധ്യാനം സെപ്റ്റംബർ 18, 19, 20 തീയതികളിൽ
Friday, September 4, 2020 4:26 PM IST
ലണ്ടൻ: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന യുവ ദമ്പതി ധ്യാനം സെപ്റ്റംബർ 18, 19, 20 (വെള്ളി, ശനി. ഞായർ) തീയതികളിൽ ഓൺലൈനിൽ നടക്കും.

സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി ,യൂറോപ്യൻ സംസ്കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്നി മിനിസ്ട്രി മലയാളത്തിൽ നടത്തുന്ന ഈ ദൈവീക ശുശ്രൂഷക്ക് നേതൃത്വം നൽകുന്നത് ഫാ.ഷൈജു നടുവത്താനിയാണ്.

ബുക്കിംഗിന് www/afcmuk.org/register/എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

വിവരങ്ങൾക്ക്: ജസ്റ്റിൻ (07990623054), ജെയ്‌മിൻ (07859902268).

റിപ്പോർട്ട്: ബാബു ജോസഫ്