സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച മുതൽ
Saturday, August 1, 2020 11:52 AM IST
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്നു (ശനിയാഴ്ച) മുതൽ. രണ്ടായിരത്തിൽപരം മത്സരാർത്ഥികളുമായി തുടങ്ങിയ സുവാറ 2020 മത്സരങ്ങൾ വിജയകരമായി മൂന്നാം റൗണ്ടിലേക്ക്. രണ്ടാം റൗണ്ടിലെ മത്സരത്തിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.

മൂന്നാം റൗണ്ടിലേക്ക് മത്സരിക്കുന്ന എല്ലാ കുട്ടികൾക്കും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോ ഓർഡിനേറ്റർ ആന്റണി മാത്യു വിജയ ആശംസകൾ നേർന്നു. ഈ റൗണ്ടിലെ മത്സരങ്ങൾ മൂന്ന് ആഴ്ചകളായി നടത്തി ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ട് കുട്ടികൾ വീതം ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് നടത്തും. ഇന്നു നടക്കുന്ന മത്സരങ്ങൾക്ക് പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് സുവാറ ബൈബിൾ ക്വിസ് പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു. രൂപതയിലെ മതപഠന ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ബൈബിൾ അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിലാണ് ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ