ബെനഡിക്റ്റ് മാര്‍പാപ്പാ റോമിലേയ്ക്ക് മടങ്ങി
Monday, June 22, 2020 9:27 PM IST
ബര്‍ലിന്‍: ഹൃസ്വ സന്ദർശനാർഥം ജർമനിയിലെത്തിയ എമിരേറ്റ് പാപ്പാ ബെനഡിക്റ്റ് പതിനാറാമൻ റോമിലേക്ക് മടങ്ങി. രോഗാവസ്ഥയിലായ സഹോദൻ മോൺ. ജോര്‍ജ് റാറ്റ്സിംഗറിനെ (96) സന്ദർശിക്കാനാണ് പാപ്പാ മ്യൂണിച്ചിലെത്തിയത്.

വ്യാഴാഴ്ചയാണ് ജന്മനാടായ ബവേറിയയിലെ റേഗന്‍സ്ബുര്‍ഗില്‍ എത്തിയത്. സ​​​​ഹോ​​​​ദ​​​​ര​​​​നൊ​​​​പ്പം ര​​​​ണ്ടു​​​​ ദി​​​​വ​​​​സം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച എ​​​​മ​​​​രി​​​​റ്റ​​​​സ് പാ​​​​പ്പാ, റേ​​​​ഗ​​​​ൻ​​​​സ്ബു​​​​ർ​​​​ഗി​​​​ൽ​​​​ത​​​​ന്നെ​​​​യു​​​​ള്ള മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ​​​​യും ശ​​​​വ​​​​കു​​​​ടീ​​​​ര​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

റേ​​​​ഗ​​​​ൻ​​​​സ്ബു​​​​ർ​​​​ഗ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​യി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന (ഇ​​​​പ്പോ​​​​ൾ പോ​​​​പ്പ് ബെ​​​​ന​​​​ഡി​​​​ക്‌​​​​ട് 16-ാമ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്) റേ​​​​ഗ​​​​ൻ​​​​സ്ബു​​​​ർ​​​​ഗ് പെ​​​​ന്‍റ്‌ലിം​​​​ഗി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലും അ​​​​ദ്ദേ​​​​ഹം കു​​​​റ​​​​ച്ചു​​​​സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍