ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏപ്രിൽ 3 നു ഉപവാസ ദിനം
Thursday, April 2, 2020 1:52 AM IST
പ്രസ്റ്റൻ: കൊറോണ വൈറസിന്‍റെ ഭീതിയിൽ കഴിയുന്ന ലോകം മുഴുവനെയും സമർപ്പിച്ചുകൊണ്ട് പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് ഏപ്രിൽ മൂന്നിന് (നാല്പതാം വെള്ളി) ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഉപവാസദിനം ആചരിക്കുന്നു.

മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവിന്‍റെ നിർദ്ദേശാനുസരണം രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വൈദികരോടും സന്യസ്‌തരോടും അൽമായ സഹോദരങ്ങളോടും ചേർന്ന് ഒരുമിച്ച് പ്രാർഥിക്കുവാനും ദൈവത്തിൽ അഭയം ഗമിക്കുവാനും ശക്തിപ്പെടുവാനും ആതുരശുശ്രൂഷാരംഗത്ത് ജീവന്‍റെ ശുശ്രൂഷാമേഖലയിൽ നിരന്തരം പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും നമ്മുടെ കീ വർക്കേഴ്സിനുവേണ്ടിയും പ്രാർഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫാ. ടോമി എടാട്ട്