കൊളോണിൽ രണ്ടിലധികം ആളുകൾ കൂട്ടം ചേരുന്നത് നിരോധിച്ചു
Saturday, March 21, 2020 8:44 PM IST
കൊളോൺ: ജർമനിയിലെ മെട്രോ നഗരമായ കൊളോണിൽ രണ്ടിലധികം പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ന്നു നിരോധിച്ചു. കൊളോൺ മേയർ ഹെൻറിയറ്റ് റെക്കർ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൻ പ്രകാരം രണ്ടിലധികം ആളുകൾ ഒത്തുകൂടുന്നതും പൊതുസ്ഥലങ്ങളിൽ പാർട്ടി നടത്തുന്നതിനുമാണ് നിരോധനം.

കൊളോണിന്‍റെ സമീപ സ്ഥലമായ ലെവർ‌കുസെൻ‌ പട്ടണത്തിൽ മൂന്നോ അതിലധികമോ ആളുകളുടെ യോഗങ്ങൾക്കാണ് നിരോധനം. എന്നാൽ ഈ ഉത്തരവുകൾ കുടുംബാംഗങ്ങൾ ഒത്തു ചേരുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ അത് സ്വകാര്യമായി മാത്രമേ ആകാവൂ എന്നും പറയുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ കടുത്ത നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൊളോണിൽ ഇതുവരെ 679 പേരാണ് കൊറോണ ബാധിച്ചിട്ടുള്ളത്. അതിൽ പതിനൊന്നു പേര് ആശുപതിയിലും ആണ്. കൊളോൺ ഉൾപ്പെടുന്ന വെസ്റ്റ് ഫാലിയ സംസ്ഥാനത്തു ഇതുവരെയായി 6257 പേർക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. 21 മരണവും സംഭവിച്ചു.

ബവേറിയ സംസ്ഥാനത്തു വുർസ്ർബുർഗിലെ വൃദ്ധസദനത്തിലെ(റിട്ടയർമെന്റ് ഹോമിലെ / സെന്റ് നിക്കോളാസ് ) 160 ആളുകളിൽ ഒമ്പത് പേർ മരിച്ചു. ഇവിടുത്തെ സ്ഥിതിഗതികൾ മോശമായി തുടരുകയായണ്.

ഹോം മാനേജ്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, നിലവിൽ ആശുപത്രിയിൽ അഞ്ച് സീനിയേസിന് പ്രവേശിപ്പിച്ചു. മറ്റു പത്ത് പേർക്ക് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞു. അവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്ന 23 നഴ്‌സുമാർക്കും വൈറസ് ബാധ പിടിപെട്ടതായി സംശയിക്കുന്നു. അവരും നിരീക്ഷണത്തിലാണ്.

ജർമനിയിൽ ഇന്നു ഉച്ചവരെ 21,652 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കന്നത്. ഇതിൽ 73 ആളുകൾ മരിച്ചു. 209 പേർ രോഗവിമുക്തി നേടി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ