ബേബി പെരേപ്പാടന്‍റെ മാതാവ് മേരി വര്‍ഗീസ് നിര്യാതയായി
Saturday, February 15, 2020 5:43 PM IST
ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിൽ അംഗം ബേബി പെരേപ്പാടന്‍റെ മാതാവും അങ്കമാലി പുളിയനം പരേതനായ വര്‍ഗീസ് പെരേപ്പാടന്‍റെ ഭാര്യയുമായ മേരി വര്‍ഗീസ് (74 ) നിര്യാതയായി. സംസ്കാരം അങ്കമാലി എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പിന്നീട്.
പരേത കരയാംപറമ്പ് ഗോപുരത്തുങ്കല്‍ കുടുംബാംഗമാണ്.

മറ്റുമക്കള്‍: മേഴ്സി ജോസ് കാളന്‍ (ചാലക്കുടി ) , പോളി പെരേപ്പാടന്‍ (കാനഡ), സൈജു പെരേപ്പാടന്‍ (നീന,അയര്‍ലൻഡ് ), ഷിജോ പെരേപ്പാടന്‍ (ഓസ്ട്രേലിയ). മരുമക്കള്‍ : ജോസ് കാളന്‍ (റിട്ട. ബിഎസ്എന്‍എല്‍ ഓഫിസര്‍, ചാലക്കുടി), ജിന്‍സി ബേബി പാലിമറ്റം (പീമൗണ്ട് ഹോസ്പിറ്റല്‍ ,ഡബ്ലിന്‍), ലിജി (കാനഡ), സുമ (നീന ജനറല്‍ ഹോസ്പിറ്റല്‍,അയര്‍ലൻഡ്), ഷെന്‍സി (ഓസ്ട്രേലിയ).

റിപ്പോർട്ട് :ജയ്സൺ കിഴക്കയിൽ