സാജിദ് ജാവിദ് ചാന്‍സലര്‍ സ്ഥാനം രാജിവച്ചു
Thursday, February 13, 2020 10:09 PM IST
ലണ്ടന്‍: ബ്രിട്ടനിൽ മന്ത്രിസഭാ പുനഃസംഘടനയില്‍ ബോറിസിനോട് ഇടഞ്ഞ് ചാന്‍സലറായ സാജിദ് ജാവിദ് ചാന്‍സലര്‍ തല്‍സ്ഥാനം രാജിവച്ചു.തന്‍റെ സഹായികളെ പുറത്താക്കാനുള്ള ഉത്തരവ് ജാവിദ് നിരസിച്ചതാണ് ജാവിദിനു പുറത്തേയ്ക്കുള്ള വഴി തുറന്നത്. ആത്മാഭിമാനമുള്ള ഒരു മന്ത്രിക്കും അത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിന്നീട് ജാവിദ് പ്രതികരിച്ചു.

പുതിയ മന്ത്രിസഭയുടെ ബജറ്റവതരണത്തിനു നാലാഴ്ച ബാക്കി നില്‍ക്കെയാണ് ചാന്‍സിലറുടെ രാജി. അതുകൊണ്ടുതന്നെ ബോറിസിന് ജാവിദിന്‍റെ രാജി ഒരു കീറാമുട്ടിയായിരിക്കും.

നേരത്തെ തെരേസാ മേ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്ന ജാവിദിനെ കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി ബോറിസാണ് സ്ഥാനക്കയറ്റം നല്‍കി കാബിനറ്റില്‍ രണ്ടാമനാക്കി ചാന്‍സിലറാക്കിയത്.

പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നും യുകെയില്‍ കുടിയേറിയ ബസ് ഡ്രൈവറുടെ മകനായി ജനിച്ച ജാവിദ് 2010 ലാണ് ആദ്യമായി പാര്‍ലമെന്‍റിലെത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ