ഡെന്‍മാര്‍ക്കും സ്വീഡനും ചൈനയിലേക്കുള്ള തപാല്‍ ബന്ധം വിച്ഛേദിച്ചു
Wednesday, February 12, 2020 9:59 PM IST
കോപ്പന്‍ഹേഗന്‍: ചൈനയിലേക്ക് തപാല്‍ ഉരുപ്പടികള്‍ അയയ്ക്കുന്നത് ഡെന്‍മാര്‍ക്കും സ്വീഡനും നിര്‍ത്തിവച്ചു. കൊറോണവൈറസ് ഭീതി അയയാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

പോസ്റ്റ്നോര്‍ഡ് എന്ന സ്ഥാപനമാണ് ഇരു രാജ്യങ്ങളില്‍ നിന്നും ചൈനയിലേക്കുള്ള തപാല്‍ ബന്ധം കൈകാര്യം ചെയ്യുന്നത്. ചൈനയില്‍ നിന്നുള്ള ഉരുപ്പടികള്‍ സ്വീകരിക്കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.

മിക്ക എയര്‍ലൈനുകളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് അങ്ങോട്ട് ഉരുപ്പടികള്‍ അയയ്ക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. ഇവ അയയ്ക്കുന്നതും സ്വീകരിക്കുന്നതും എന്ന് സാധാരണഗതിയിലാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോസ്റ്റ്നോര്‍ഡ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ