ഇപ്സ് വിച്ചിൽ സീറോ മലങ്കര കത്തോലിക്കാ സഭക്ക് പുതിയ മിഷൻ
Tuesday, February 11, 2020 7:15 PM IST
ലണ്ടൻ: സീറോ മലങ്കര സഭയുടെ പതിനേഴാമത് മിഷൻ കൂട്ടായ്മക്ക് ഇപ്സ് വിച്ചിൽ തുടക്കം കുറിച്ചു. കോൾചെസ്റ്റർ, ഇപ്സ് വിച്ച്, നോർവിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്കാ കുടുംബങ്ങളാണ് പുതിയ മിഷനിൽ ഉൾപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപോലീത്തായുടെ നാമത്തിലാണ് പുതിയ മിഷൻ അറിയപ്പെടുക.

മിഷൻ കേന്ദ്രത്തിലെ പ്രഥമ വിശുദ്ധ ബലിയർപ്പണത്തിന് സഭയുടെ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ കാനൻ മാത്യു ജോർജ് വചന സന്ദേശം നൽകി. തുടർന്നു പുതിയ മിഷനിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ജോജോ തോമസ്, ഡോ. സുനിൽ എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: ജോജോ തോമസ് 07727011234, തോമസ് (കോൾചെസ്റ്റർ) 07717443486.