ചെലവേറിയ രാജ്യങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡിനു ഒന്നാം സ്ഥാനം
Saturday, February 8, 2020 3:42 AM IST
ഓസ് ലോ: ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ് ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.

സിഇഒ വേള്‍ഡ് ബിസിനസ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ 132 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. വീട്, വസ്ത്രം, ടാക്സി, ഇന്‍റര്‍നെറ്റ്, പലചരക്ക്, ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും ജീവിതചെലവ് കണക്കാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഐസ് ലന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.

ആദ്യ അഞ്ചിലുള്ള ഏക ഏഷ്യന്‍ രാജ്യം ജപ്പാനാണ്, നാലാം സ്ഥാനത്ത്. അഞ്ചാമത് ഡെൻമാർക്ക്. ആദ്യപത്തില്‍ ഡെന്മാര്‍ക്ക്(5), ബഹമാസ് (6), ലക്‌സംബര്‍ഗ് (7),ഇസ്രായേല്‍(8), സിംഗപ്പൂര്‍ (9), ദക്ഷിണ കൊറിയ (10) എന്നിങ്ങനെയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ