ബെർമിംഗ്ഹാം രണ്ടാം ശനിയാഴ്ച കൺവൻഷൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും
Friday, February 7, 2020 4:23 PM IST
ബെർമിംഗ്ഹാം: അദ്ഭുത അടയാളങ്ങളിലൂടെ ദൈവസ്നേഹത്തിന്‍റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകൾ ആലംബഹീനർക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഫെബ്രുവരി 8 ന് ബെർമിംഗ്ഹാമിൽ നടക്കും.

ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺ. ഷോൺ ഹീലി , ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ , അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ്, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.

വിലാസം: ബഥേൽ കൺവൻഷൻ സെന്‍റർ , കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം .( Near J1 of the M5) B70 7JW.

വിവരങ്ങൾക്ക്: ജോൺസൻ ‭07506810177‬, അനീഷ്.07760254700

റിപ്പോർട്ട്: ബാബു ജോസഫ്