വത്തിക്കാനിൽ മാർപാപ്പ 32 കുട്ടികള്‍ക്ക് മാമ്മോദീസ നൽകി
Monday, January 13, 2020 10:24 PM IST
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 32 കുട്ടികൾക്ക് മാമ്മോദീസ നൽകി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മാര്‍പാപ്പ ഈ ചടങ്ങിനു കാര്‍മികത്വം വഹിക്കുന്നത്. മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ പിന്തുടര്‍ന്ന രീതിയാണിത്.

എഴുതി തയാറാക്കിയ പതിവു വാചകങ്ങളല്ല മാര്‍പാപ്പ ചടങ്ങില്‍ ഉപയോഗിച്ചതെന്നതും കൗതുകമായി. യേശു ക്രിസ്തു ജ്ഞാനസ്നാനം ചെയ്യപ്പെടാന്‍ പോയതു പോലെ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഇവിടെ കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍