വ​ൻ നി​ക്ഷേ​പ​വു​മാ​യി ലു​ലു​വി​ന്‍റെ ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സ് യു​കെ​യി​ൽ ച​രി​ത്രം ര​ചി​ക്കു​ന്നു
Saturday, December 7, 2019 9:21 PM IST
ല​ണ്ട​ൻ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്കോ​ട്ട്ലാ​ൻ​ഡ് യാ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ടെ ലു​ലു ഗ്രൂ​പ്പി​ന്‍റെ ഹോ​സ്പി​റ്റാ​ലി​റ്റി സം​രം​ഭ​മാ​യ ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സി​ന് യു​കെ​യി​ൽ 300 മി​ല്യ​ണ്‍ പൗ​ണ്ടി​ന്‍റെ നി​ക്ഷേ​പ​മാ​യി. ച​രി​ത്ര​മു​റ​ങ്ങു​ന്ന ഈ ​മ​ന്ദി​ര​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ത്ത​പ്പെ​ട്ടു.

അ​ത്യാ​ധു​നി​ക ശൈ​ലി​യി​ൽ ന​വീ​ക​രി​ച്ച സ്കോ​ട്ട്ലാ​ൻ​ഡ് യാ​ഡ് ഡി​സം​ബ​ർ 9 മു​ത​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കു​ക. 2015ൽ 1,025 ​കോ​ടി രൂ​പ​ക്കാ​ണ് വി​ശ്വ​വി​ഖ്യാ​ത​മാ​യ ഈ ​കെ​ട്ടി​ടം ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​തി​നു​ശേ​ഷം 512 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യാ​ണ് ഇ​തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​നൊ​പ്പം എ​ഡി​ൻ​ബ​ർ​ഗി​ലെ വാ​ൾ​ഡ്റോ​ഫ് അ​സ്റ്റോ​റി​യ ദി ​കാ​ലി​ഡോ​ണി​യ​ൻ 2018 ലും ​ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സ് സ്വ​ന്ത​മാ​ക്കി.

വെ​സ്റ്റ് മി​നി​സ്റ്റ​റി​ൽ സെ​യ്ന്‍റ് ജെ​യിം​സി​ലാ​ണ് സ്കോ​ട്ട്ലാ​ൻ​ഡ് യാ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ച​രി​ത്ര​പ​ര​മാ​യ നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ഹോ​ട്ട​ൽ ഹ​യാ​ത്ത് ബ്രാ​ൻ​ഡി​ന്േ‍​റ​താ​ണ്. 1910ൽ ​ബ്രി​ട്ടീ​ഷ് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സാ​യും റോ​യ​ൽ പോ​ലീ​സ് കാ​ര്യാ​ല​യ​മാ​യും പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ ചാ​ൾ​സ് ഡി​ക്കി​ൻ​സ്, സ​ർ ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ൽ അ​ട​ക്ക​മു​ള്ള നി​ര​വ​ധി എ​ഴു​ത്തു​കാ​രു​ടെ സൃ​ഷ്ടി​ക​ളി​ലൂ​ടെ​യും ഖ്യാ​തി നേ​ടി​യി​ട്ടു​ണ്ട്. തു​ഡോ​ർ കാ​ല​ഘ​ട്ട​ത്തി​ൽ സ്കോ​ട്ട്ലാ​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ജാ​ക്ക​ൻ​മാ​രു​ടെ താ​മ​സ​കേ​ന്ദ്ര​മാ​യും യാ​ഡ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള