ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ഡി​സം​ബ​ർ മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ 14ന്
Saturday, December 7, 2019 9:19 PM IST
ബ​ർ​മിം​ഗ്ഹാം. ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 14ന് ​പ​തി​വു​പോ​ലെ ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ര​ണ്ടാ​യി​ര​ത്തി ഇ​രു​പ​തി​ൽ ലോ​ക​സു​വി​ശേ​ഷ​വ​വ​ൽ​ക്ക​ര​ണ​ത്തി​ന് പു​തി​യ മാ​ർ​ഗ​വും ദി​ശാ​ബോ​ധ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ പ​രി​ശു​ദ്ധാ​ത്മ കൃ​പ​യാ​ലു​ള്ള ജൈ​ത്ര​യാ​ത്ര​യു​ടെ ഒ​രു​ക്ക​വും തു​ട​ക്ക​വു​മാ​യി​ക്കൊ​ണ്ടാ​ണ് റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ഡി​സം​ബ​ർ മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഇ​ത്ത​വ​ണ ബ​ർ​മിം​ഗ്ഹാ​മി​ൽ 14ന് ​ന​ട​ക്കു​ക.

ആ​ഴ​മാ​ർ​ന്ന ദൈ​വി​ക​സ്നേ​ഹ​ത്തി​ന്‍റെ മാ​ധു​ര്യം പ്ര​വ​ർ​ത്തി​യി​ലൂ​ടെ പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ ഏ​വ​രി​ലേ​ക്കും പ​ക​രു​ന്ന സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ സോ​ജി​യ​ച്ച​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം മ​ല​യാ​ളി​ക​ളി​ലൂ​ടെ​യെ​ന്ന അ​ലി​ഖി​ത വ​ച​ന​ത്തി​ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് അ​നു​ഗ്ര​ഹ സാ​ന്നി​ധ്യ​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് മാ​ർ. ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഇ​ത്ത​വ​ണ​യും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

സെ​ഹി​യോ​ൻ, അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യി​ലെ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നും വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ഇ​ത്ത​വ​ണ സോ​ജി​യ​ച്ച​നൊ​പ്പം ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ ആ​ത്മീ​യ, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ആ​സ്റ്റ​ണ്‍ നി​ത്യാ​രാ​ധ​നാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​വു​മാ​യ സി​സ്റ്റ​ർ ഡോ. ​മീ​ന​യും ഇ​ത്ത​വ​ണ വ​ച​ന​വേ​ദി​യി​ലെ​ത്തും.

ക​ത്തോ​ലി​ക്കാ സ​ഭ ഏ​റ്റു​വാ​ങ്ങി​യ സു​വി​ശേ​ഷ ദൗ​ത്യ​ത്തി​ന് പ്ര​ക​ട​മാ​യ സാ​ക്ഷ്യ​മേ​കി​ക്കൊ​ണ്ട് ഏ​റെ പു​തു​മ​ക​ളോ​ടെ ഇ​ത്ത​വ​ണ​യും കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യും പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ക്രി​സ്മ​സി​നൊ​രു​ക്ക​മാ​യു​ള്ള ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് മാ​ഗ​സി​ന്‍റെ പു​തി​യ ല​ക്കം ഇ​ത്ത​വ​ണ ല​ഭ്യ​മാ​ണ് . ക​ണ്‍​വെ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും ഡി​സം​ബ​ർ 14 ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ് :

ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം ..( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

ജോ​ണ്‍​സ​ൻ +44 7506 810177
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239
ബി​ജു എ​ബ്ര​ഹാം 07859 890267
ജോ​ബി ഫ്രാ​ൻ​സി​സ് 07588 809478

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്