ബ്രിസ്റ്റോള്‍ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ഡിസംബർ 6 ന്
Thursday, December 5, 2019 10:06 PM IST
ബ്രിസ്റ്റോൾ: ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്‍റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഡിസംബർ 6 ന് നടക്കും. വൈകുന്നേരം ആറു മുതല്‍ പത്തു വരെയാണ് നൈറ്റ് വിജില്‍. സെഹിയോന്‍ യുകെയുടെ പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ ജോസ് കുര്യാക്കോസാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

വൈകുന്നേരം 6 നു ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രൈയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്. വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

ദിവ്യ കാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഏവരേയും എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി സ്വാഗതം ചെയ്തു.

വിലാസം: സെന്‍റ് ജോസഫ് കാത്തലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍ BS16 3QT

റിപ്പോർട്ട്: ജെഗി ജോസഫ്