ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 11 ന്
Tuesday, December 3, 2019 10:07 PM IST
ഡബ്ലിൻ : ലൂക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ ലൂക്കൻ മലയാളി ക്ലബിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ 2020 ജനുവരി 11 നു (ശനി) വൈകുന്നേരം നാലു മുതൽ പാർമേർസ്ടൗണ്‍ സെന്‍റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കും.

സാന്താ വരവേൽപ്പ്, ക്രിസ്മസ് സന്ദേശം, നേറ്റിവിറ്റി ഷോ, മാർഗം കളി, ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ, കോമഡി സ്കിറ്റ്, യൂത്ത് ഡാൻസ്, ഗാനമേള, വിഭവ സമൃദ്ധമായ ഡിന്നർ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

ആലപ്പുഴയിലെ ഒരു നിർധന കുടുംബത്തിന് ക്ലബിന്‍റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്താൽ ഒരു ഭവനം നിർമിക്കുവാനുള്ള പ്രവർത്തനങ്ങൾ ആഘോഷങ്ങൾക്ക് ചാരുതയേകും. ഭവനനിർമാണത്തിന് ആവശ്യമായ തുക സമാഹരിച്ചു കഴിഞ്ഞതായും സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു.

ക്രിസ്മസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്‍റ് റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഉദയ് നൂറനാട് 0863527577, പ്രിൻസ് അങ്കമാലി 0862349138, ഷൈബു കൊച്ചിൻ 0876842091.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ