ജര്‍മനിയില്‍ മഞ്ഞുകാലം പിടി മുറുക്കുന്നു
Tuesday, December 3, 2019 12:28 AM IST
ബര്‍ലിന്‍: ഡിസംബര്‍ തുടങ്ങിയപ്പോഴേയ്ക്കും ജര്‍മനിയില്‍ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമായി ശൈത്യം മൂര്‍ച്ചിക്കുന്നു.ബവേറിയയിലെ ഫ്രോണ്ടനില്‍ മഞ്ഞുവീഴ്ച ശക്തമായിരിക്കുകയാണ്.

ആഗനമനകാലത്തിന്‍റെ ആദ്യദിവസം തന്നെ രാജ്യത്തിന്‍റെ തെക്ക് ഭാഗഞ്ഞു മഞ്ഞു വീഴ്ച തുടരുന്നതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തണുത്തുറഞ്ഞ താപനിലയില്‍ മഴയ്ക്കൊപ്പം മഞ്ഞും വീഴ്ചയും ഉണ്ടാകുമെന്ന് കലാവസ്ഥാ കേന്ദ്രം ഡ്രൈവർമാർക്കും കാല്‍നടയാത്രക്കാര്‍ക്കും മുന്നറിയിപ്പു നല്‍കി.

സാര്‍ലാന്‍ഡ്, റൈന്‍ലാന്‍റ് പാലറ്റിനേറ്റ്, ബാഡന്‍വുര്‍ട്ടെംബര്‍ഗ്, ബവേറിയ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ഉയര്‍ന്ന തോതില്‍ ഉണ്ടായത്.

അതേസമയം, രാജ്യത്തുടനീളം താപനില താഴ്ന്നുകൊണ്ടിരിക്കുകയാണ്, ഹാംബുര്‍ഗ് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞു ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

തെക്കന്‍ ജര്‍മനിയില്‍ 10 ഡിഗ്രി മുതല്‍ താഴ്ന്ന താപനിലയും രാത്രി കാലങ്ങളില്‍ പൂജ്യത്തിനു താഴെയുമാണ്. ഞായറാഴ്ച രാത്രി മുതല്‍ ജര്‍നിയിലുടനീളം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലും ഫ്രോസ്റ്റിംഗ് ഉണ്ടായി. ജര്‍മനിയുടെ അയല്‍രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ