മാര്‍പാപ്പയും ഗ്രാന്‍റ് ഷെയ്ക്കും കൂടിക്കാഴ്ച നടത്തി
Saturday, November 16, 2019 9:20 PM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസറിലെ ഗ്രാന്‍റ് ഷെയ്ക്കും തമ്മില്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം ആദ്യം അബുദാബിയില്‍ ആഗോള സാഹോദര്യ ഉടമ്പടിയില്‍ ഒപ്പു വച്ചത് ഇവര്‍ ഇരുവരുമായിരുന്നു.

കെയ്റോയിലെ അല്‍ അസര്‍ യൂണിവേഴ്സിറ്റി മേധാവിയും ഇസ്ലാമിലെ സുന്നി വിഭാഗത്തിന്‍റെ അനിഷേധ്യ നേതാവുകൂടിയായ ഗ്രാന്‍റ് ഷെയ്ക്ക് അഹമ്മദ് അല്‍ തയ്യബും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എമിറേറ്റ്സ് ഉപ പ്രധാനമന്ത്രി സായിദ് ബിന്‍ സയ്യദ് അല്‍ നഹ്യാനും സന്നിഹിതനായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ