ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ തി​രു​നാ​ൾ ആ​ച​രി​ച്ചു
Thursday, November 14, 2019 11:11 PM IST
ലി​മെ​റി​ക്ക് : സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ തി​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​ങ്ങ​ളോ​ടെ ആ​ച​രി​ച്ചു. ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ്, ഫാ.​ഷോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യും ഒ​പ്പീ​സും അ​ർ​പ്പി​ക്ക​പ്പെ​ട്ടു. ഫാ. ​ഷോ​ജി വ​ർ​ഗീ​സ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ കു​ടും​ബ​ങ്ങ​ൾ വി.​കു​ർ​ബാ​ന മ​ധ്യേ തി​രി​ക​ൾ കാ​ഴ്ച​യാ​യി സ​മ​ർ​പ്പി​ച്ചു വേ​ർ​പി​രി​ഞ്ഞു​പോ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ച്ചു. ഇ​ട​വ​ക സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ഓ​ർ​മ്മി​ക്കാ​നും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​നു​മാ​യി ദേ​വാ​ല​യ​ത്തി​ൽ എ​ത്തു​ക​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം സ്നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ട്ടു.

ന​മ്മി​ൽ നി​ന്നും വേ​ർ​പി​രി​ഞ്ഞു പോ​യ​വ​ർ​ക്കാ​യി പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ഓ​ർ​മ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ന്ന​താ​യും ഫാ. ​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്