ജി​ജോ പ​റോ​ക്കാ​ര​ൻ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ന​വം. 17ന്
Tuesday, November 12, 2019 11:00 PM IST
മ്യൂ​ണി​ക്ക് : മ്യൂ​ണി​ക്ക് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ജി​ജോ പ​റോ​ക്കാ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മ്യൂ​ണി​ക്ക് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ജോ പ​റോ​ക്കാ​ര​ൻ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് ന​വം​ബ​ർ 17 ന് ​ഞാ​യ​റാ​ഴ്ച അ​ര​ങ്ങേ​റും.

മ്യൂ​ണി​ക്ക് കി​ർ​ഷ്ഹൈ​മി​ലെ ഹൂ​ർ​ഡ​ർ സ്ട്രാ​സെ 2 എ​യി​ൽ രാ​വി​ലെ 11ന് ​ആ​രം​ഭി​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലേ​യ്ക്ക് മ്യൂ​ണി​ക്ക് കേ​ര​ള​സ​മാ​ജം സ്വാ​ഗ​തം ചെ​യ്യ​ന്നു. ര​ണ്ടു കാ​റ്റ​ഗ​റി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 11ന് ​കു​ട്ടി​ക​ൾ​ക്കും ഉ​ച്ച​യ്ക്ക് ഒ​ന്നി​നു മു​തി​ർ​ന്ന​വ​ർ​ക്കു​മാ​ണ് മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ൻ​ജീ​വ് ശി​വ​റാ​മു​മാ​യോ (015168159315), മ്യൂ​ണി​ക്ക് കേ​ര​ള സ​മാ​ജ​വു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ