ഫിന്‍ലാന്‍ഡിലെ ബീച്ച് നിറയെ മഞ്ഞു മുട്ടകള്‍
Saturday, November 9, 2019 9:11 PM IST
ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ ഒരു ബീച്ചില്‍ അത്യപൂര്‍വ മഞ്ഞുകാല ദൃശ്യം രൂപപ്പെട്ടു. എന്തെന്നല്ലേ‍‍? പതിനായിരക്കണക്കിന് മഞ്ഞു മുട്ടകളാണ് ഇവിടെ നിറഞ്ഞിരിക്കുന്നത്. വെള്ളത്തിന്‍റേയും കാറ്റിന്‍റേയും പ്രവര്‍ത്തനഫലമായാണ് മഞ്ഞ് ഇത്തരത്തില്‍ രൂപം കൊള്ളുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

മുപ്പതു മീറ്ററോളം സ്ഥലത്താണ് മഞ്ഞു മുട്ടകള്‍ പരന്നു കിടക്കുന്നത്. കോഴിമുട്ടയുടെ വലിപ്പത്തിലുള്ളതു മുതൽ ഒരു ഫുട്ബോളിന്‍റെ വലുപ്പം വരെയുള്ള മഞ്ഞു കട്ടകളാണ് സന്ദർശകരെ ആകർഷിക്കുന്നത്.

വലിയൊരു മഞ്ഞുപാളിയില്‍ അടരുന്ന ഭാഗങ്ങള്‍ വെള്ളത്തിന്‍റേയും കാറ്റിന്‍റേയും പ്രവര്‍ത്തനം മൂലം ഈ രൂപത്തിലെത്തുന്നതാണെന്നാണ് വിദഗ്ധകർ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ