നാറ്റോ സഖ്യത്തിന് മസ്തിഷ്ക മരണം: മാക്രോണ്‍
Friday, November 8, 2019 9:53 PM IST
പാരീസ്: നാറ്റോ സഖ്യത്തിനു മസ്തിഷ്ക മരണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രധാന സഖ്യകക്ഷിയായ യുഎസിന്‍റെ ഭാഗത്തുനിന്നുള്ള പങ്കാളിത്തം ഗണ്യമായി കുറയുന്നതു കണക്കിലെടുത്താണ് പരാമര്‍ശം.

വടക്കന്‍ സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കും മുന്‍പ് നാറ്റോയില്‍ ആലോചിക്കാന്‍ പോലും യുഎസ് തയാറായില്ലെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി. കൂട്ടായ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് നാറ്റോ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അതേസമയം, മാക്രോണിന്‍റെ കടുപ്പമുള്ള വാക്കുകളോടു താന്‍ യോജിക്കുന്നില്ലെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍ സത്യമുള്ളതാണെന്ന് റഷ്യയുടെ പ്രതികരണം.

സഖ്യം ശക്തമായി തന്നെ തുടരുന്നു എന്നാണ് എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന നാറ്റോയുടെ ഔപചാരിക പ്രതികരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ