നാളെ രണ്ടാം ശനിയാഴ്ച കൺവൻഷൻ; ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വീണ്ടും ബഥേൽ
Friday, November 8, 2019 6:25 PM IST
ബെർമിംഗ്ഹാം: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് രണ്ടാം ശനിയാഴ്ച കൺവൻഷനായി വീണ്ടും ബെർമിംഗ്ഹാം ബഥേൽ സെന്‍റർ ഒരുങ്ങുന്നു. കുട്ടികൾക്കുള്ള ശുശ്രൂഷകൾ ഒഴികെ പൂർണമായും മലയാളത്തിൽ ആയിരിക്കും ഇത്തവണ കൺവൻഷൻ .

പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അദ്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും.
പ്രമുഖ വചന പ്രഘോഷകൻ ഫാ.ഷൈജു നടുവത്താനിയിൽ ,ജർമനിയിൽ നിന്നുമുള്ള ഫാ. ടോം മുളഞ്ഞനാനി വിസി , റോം കേന്ദ്രമാക്കി യൂറോപ്യൻ നവസുവിശേഷവത്ക്കരണത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ വചന പ്രഘോഷകനും കണ്ണൂർ രൂപതാംഗവുമായ ഫാ. രാജൻ ഫൗസ്തോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.

കൺവൻഷനിൽ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർഥനാ പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്‍ററിൽ ലഭ്യമാണ്.

രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .

വിലാസം: ബഥേൽ കൺവെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം.( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ജോൺസൻ ‭+44 7506 810177‬, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬