വചനാധിഷ്ഠിത ജീവിതത്തിന്‍റെ പ്രായോഗിക വശങ്ങളുമായി രണ്ടാം ശനിയാഴ്ച കൺവൻഷനിൽ പ്രത്യേക ശുശ്രൂഷ
Thursday, November 7, 2019 8:09 PM IST
ബെർമിംഗ്ഹാം: വ്യക്തി ജീവിതത്തിൽ ദൈവവചനങ്ങൾ പ്രായോഗികമാക്കുകവഴി ജീവിത വിജയം പ്രാപിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ നവംബർ 9 ന് ബഥേൽ സെന്‍ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ.

കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവൻഷൻ.

നന്മതിന്മകളുടെ തിരിച്ചറിവിന്‍റേയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

കുട്ടികൾക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിംഗിനും അവസരമുണ്ടാതിരിക്കും .നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .

വിലാസം: ബഥേൽ കൺവൻഷൻ സെന്‍റർ , കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം .( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ജോൺസൺ ‭07506 810177‬, അനീഷ് 07760254700 ,ബിജുമോൻ മാത്യു 07515368239 .

റിപ്പോർട്ട്: ബാബു ജോസഫ്