മ​ല​യാ​ളം റ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ഡി​സം​ബ​ർ 12 മു​ത​ൽ ഡെ​ർ​ബി​യി​ൽ
Friday, October 18, 2019 10:51 PM IST
ബ​ർ​മിം​ഗ്ഹാം: യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യി റ​വ. ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ന്ധ​എ​ഫാ​ത്ത കോ​ണ്‍​ഫ​റ​ൻ​സ് ന്ധ ​യു​കെ യി​ലെ ഡെ​ർ​ബി​ഷെ​യ​റി​ൽ ന​ട​ക്കു​ന്നു.

ഡി​സം​ബ​ർ 12 മു​ത​ൽ 15 വ​രെ ഡാ​ർ​ബി​ഷെ​യ​റി​ലെ ന​യ​ന​മ​നോ​ഹ​ര​മാ​യ ഹേ​യ​സ് കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​ർ യൂ​റോ​പ്പി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി മ​ല​യാ​യി മാ​റും.

ബു​ക്കിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ്പ് മാ​ർ.​ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും .

ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​രം​ഗ​ത്ത് അ​ഭി​ഷേ​കാ​ഗ്നി​യു​ടെ പ​രി​ശു​ദ്ധാ​ത്മ കൃ​പ​യി​ൽ, യേ​ശു​നാ​മ​ത്തി​ൽ അ​ത്ഭു​ത​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും ,പ്ര​ക​ട​മാ​യ വി​ടു​ത​ലു​ക​ളും രോ​ഗ​ശാ​ന്തി​യും വ​ഴി​യാ​യി, അ​നേ​ക​ർ​ക്ക്
ക്രി​സ്തു​മാ​ർ​ഗ്ഗ​ത്തി​ലേ​ക്കു​ള്ള മ​നഃ​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ നേ​ർ ഉ​പ​ക​ര​ണ​മാ​യി​ക്കൊ​ണ്ട് ലോ​ക​മെ​ന്പാ​ടും ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​ക​ളു​ടെ സ്ഥാ​പ​ക​ൻ റ​വ.​ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​സോ​ജി ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ന്ധ ​എ​ഫാ​ത്ത കോ​ണ്‍​ഫ​റ​ൻ​സി​നാ​യി

അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന​ശു​ശ്രൂ​ഷ​ക​നാ​യ ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ഷി​ബു കു​ര്യ​ൻ , യു​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

അ​ഡ്ര​സ്:

THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​നീ​ഷ് തോ​മ​സ് - 07760254700
ബാ​ബു ജോ​സ​ഫ് - 07702061948

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്