മ​ങ്കി​ടി​യാ​ൻ കു​ടും​ബ​ത്തി​ന്‍റെ ആ​ഹ്ളാ​ദം വാ​നോ​ളം
Tuesday, October 15, 2019 11:14 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: മ​റി​യം ത്രേ​സ്യാ​യു​ടെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മ​ങ്കി​ടി​യാ​ൻ ത​റ​വാ​ട്ടു​കാ​രു​ടെ ആ​ഹ്ളാ​ദം വാ​നോ​ളം. വി​ശു​ദ്ധ​യു​ടെ ത​റ​വാ​ടാ​യ മ​ങ്കി​ടി​യാ​ൻ ത​റ​വാ​ട്ടി​ൽ നി​ന്നും 45 പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ശു​ദ്ധ​യു​ടെ ഇ​ട​വ​ക​യാ​യ പു​ത്ത​ൻ​ചി​റ ഫൊ​റോ​ന​യി​ൽ നി​ന്നും 40 പേ​രും, സ്വ​ന്ത​ക്കാ​രാ​യ ബ​ന്ധു​ക്ക​ളും, വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യി 210 പേ​ര​ട​ങ്ങു​ന്ന വ​ലി​യൊ​രു സം​ഘ​മാ​ണ് വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത്. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു പു​ത്ത​ൻ​ചി​റ​യി​ൽ നി​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​റി​യം ത്രേ​സ്യാ ഫെ​ലോ​ഷി​പ്പി​ന്‍റെ കീ​ഴി​ൽ ഡോ. ​ജോ​സ് ഉൗ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 അം​ഗ സം​ഘ​വും,പാ​ല​ക്കാ​ട് തൃ​ശൂ​ർ, ഇ​രി​ഞ്ഞാ​ല​ക്കു​ട എ​ന്നീ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള​വ​രും സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യി​രു​ന്നു. മ​റി​യം ത്രേ​സ്യാ​യു​ടെ വി​ശു​ദ്ധ പ​ദ​വി കു​ടും​ബാം​ഗ​ങ്ങ​ൾ​ല്ലൊം വ​ലി​യൊ​രു ആ​ത്മീ​യ പ്ര​ചോ​ദ​നം ന​ൽ​കി​യ​താ​യി കു​ടും​ബാം​ങ്ങ​ൾ ലേ​ഖ​ക​നോ​ടു പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ