ബ്രെക്‌സിറ്റ് നടപ്പാകുന്ന ദിവസം തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു കഴിയില്ല
Saturday, August 24, 2019 12:00 PM IST
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പാകുന്നത് കരാറില്ലാതെയാണെങ്കില്‍, അതേ ദിവസം തന്നെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു സാധിക്കില്ലെന്ന് വിദഗ്ധര്‍.

ബ്രിട്ടന്‍ ആഗ്രഹിച്ചാലും ഇതു പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കില്ല. കാരണം, രാജ്യത്ത് ആരൊക്കെയാണ് നിയമപരമായി തുടരുന്നതെന്നും അല്ലാത്തതെന്നും തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ നിലവിലില്ല.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്കുള്ള കുടിയേറ്റം 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ അവസ്ഥയിലുമാണിപ്പോള്‍. ഇപ്പോഴത്തെ നിയമങ്ങളനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിക്കാന്‍ ഹോം ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതിനാല്‍ തന്നെ എത്ര പേര്‍ എവിടെയൊക്കെ താമസിക്കുന്നു എന്നൊന്നും കൃത്യമായ കണക്കുകളും ലഭ്യമല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍