സ​ർ​ഗം സ്റ്റീ​വ​നേ​ജ് ’പൊ​ന്നോ​ണം 2019’നു ​ശ​നി​യാ​ഴ്ച തു​ട​ക്കം; തി​രു​വോ​ണം സെ​പ്റ്റം​ബ​ർ 7ന്
Thursday, August 22, 2019 10:47 PM IST
സ്റ്റീ​വ​നേ​ജ്: ല​ണ്ട​ൻ റീ​ജ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ’സ​ർ​ഗ്ഗം’ സ്റ്റീ​വ​നേ​ജി​ന്‍റെ വി​പു​ല​മാ​യ ഓ​ണോ​ത്സ​വം ഓ​ഗ​സ്റ്റ് 24 നു ​വാ​ശി​യേ​റി​യ ഒൗ​ട്ട്ഡോ​ർ മ​ത്സ​ര​ങ്ങ​ളോ​ടെ തു​ട​ക്കം കു​റി​ക്ക​പ്പെ​ടും. അ​ത്ല​റ്റി​ക്സ്, ഉ​റി​ക്ക​ല​മു​ട​ക്ക​ൽ, ഓ​ണ​പ്പ​ന്തു​ക​ളി, ക​ബ​ഡി, വ​ടം​വ​ലി, വാ​ലു പ​റി, നാ​ട​ൻ പ​ന്തു​ക​ളി, കു​റ്റി​യും കോ​ലു​മ​ട​ക്കം ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വ​സ​ന്ത​കാ​ല മ​ത്സ​ര​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​ക​ൾ സ്റ്റീ​വ​നേ​ജി​ൽ പെ​യ്തി​റ​ങ്ങു​ന്പോ​ൾ പു​തു​ത​ല​മ​റ​യ്ക്ക് ഏ​റെ ഹ​രം പ​ക​രും. പി​ൽ​ഗ്രിം​സ് വേ​യി​ലു​ള്ള സെ​ന്‍റ് നി​ക്കോ​ളാ​സ് പാ​ർ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ഏ​റ്റ​വും ആ​വേ​ശ​മാ​കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും ഒൗ​ട്ട് ഡോ​ർ ഗെ​യിം​സി​ലും സ​ർ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ തീ​പാ​റു​ന്ന വാ​ശി​യോ​ടെ​യാ​വും പോ​രാ​ടു​ക. സെ​ന്‍റ് നി​ക്കോ​ളാ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും, കാ​ണി​ക​ൾ​ക്കും ല​ഘു ഭ​ക്ഷ​ണ​വും ചാ​യ​യും മ​റ്റും സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്.

ഓ​ഗ​സ്റ്റ് 25 നു ​ഞാ​യ​റാ​ഴ്ച വി​വി​ധ ചീ​ട്ടു​ക​ളി​ക​ൾ, ചെ​സ്, കാ​രം​സ് അ​ട​ക്കം വാ​ശി​യേ​റി​യ നി​ര​വ​ധി ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഷെ​ഫാ​ൾ ഗ്രീ​നി​ലെ ഷെ​ഫാ​ൾ സെ​ന്‍റ​റി​ലാ​ണ് (11 മു​ത​ൽ വൈ​കു​ന്നേ​രം 9 വ​രെ) ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 31നു ​ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ സെ​ന്‍റ് നി​ക്കോ​ളാ​സ് പാ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ടും.

സ​ർ​ഗം ’പൊ​ന്നോ​ണം 2019’ ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ ദി​ന​ത്തി​ൽ സെ​പ്റ്റം​ബ​ർ 7 ന് ​ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടേ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ ക​ലാ സാം​സ്കാ​രി​ക സ​ന്ധ്യ​യും തി​രു​വോ​ണ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​വും.

ല​ണ്ട​നി​ലെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഓ​ണാ​ഘോ​ഷ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ശ​സ്തി ഒ​ന്നു​കൂ​ടി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന ത​ല​ത്തി​ലാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നു ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ജോ​ണി നെ​ല്ലാം​കു​ഴി, ജെ​യിം​സ് മു​ണ്ടാ​ട്ട്, സ​ജീ​വ് ദി​വാ​ക​ര​ൻ,ദി​ലീ​പ്, ബി​ബി​ൻ,ഷൈ​നി ബെ​ന്നി, സി​ബി ഐ​സ​ക്, ജോ​ർ​ജ് റ​പ്പാ​യി, പ്രി​ൻ​സ​ൻ പാ​ലാ​ട്ടി, അ​ല​ക്സ്, ലൈ​ബി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ​ർ​ഗ്ഗം ’പൊ​ന്നോ​ണം2019 ’ ആ​വേ​ശാ​ഘോ​ഷ​ങ്ങ​ൾ​ക്കു ഉ​ജ്ജ്വ​ല സ​മാ​പ​നം കു​റി​ക്കു​ന്ന ഓ​ണാ​നു​ബ​ന്ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ർ​ക്ലെ​യ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം അ​ര​ങ്ങൊ​രു​ങ്ങു​ന്പോ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്കു​ള്ള ആ​വേ​ശ​പൂ​ർ​വ​മു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും, ല​ണ്ട​നി​ലും പ്രാ​ന്ത പ്ര​ദേ​ശ​ത്തും ഉ​ള്ള സു​ഹൃ​ദ് വൃ​ന്ദ​വും.

ത​ങ്ങ​ളു​ടെ ക​ലാ​വൈ​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​ർ ക​ൾ​ച്ച​റ​ൽ ഇ​വ​ൻ​റ് കോ​ർ​ഡി​നേ​റ്റ​റു​മാ​യി ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച​ത്തെ മു​ഴു​ദി​ന ആ​ഘോ​ഷ​മാ​യ സ​ർ​ഗം ’പൊ​ന്നോ​ണം 2019 ’ ന്‍റെ ഓ​ണ​സ​ദ്യ 1.30 മു​ത​ൽ 3:30 വ​രെ​യും ക​ലാ​നി​റ​സ​ദ്യ 3:30 മു​ത​ൽ വൈ​കു​ന്നേ​രം ഒ​ന്പ​തു മ​ണി വ​രെ​യു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു മാ​സ​ത്തോ​ള​മാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി പോ​രു​ന്ന നി​ര​വ​ധി വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ ക​ലാ വി​ഭ​വ​ങ്ങ​ങ്ങ​ളോ​ടൊ​പ്പം, പൂ​ക്ക​ള​വും, ഗാ​ന​മേ​ള​യും, അ​തി​ഗം​ഭീ​ര​മാ​യ ഓ​ണ സ​ദ്യ​യും, ഒ​പ്പം വി​ശി​ഷ്ടാ​തി​ഥി​യാ​യ മാ​വേ​ലി മ​ന്ന​നും കൂ​ടി വ​ന്നു ചേ​രു​ന്പോ​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ്ണം ചാ​ർ​ത്തു​വാ​ൻ ക​ടു​വ​ക​ളി​യും, ചെ​ണ്ട​മേ​ള​വും ഒ​ക്കെ​യാ​യി സ​ർ​ഗം പൊ​ന്നോ​ണം പ്രൗ​ഢ​ഗം​ഭീ​ര​മാ​വും.

തി​രു​വോ​ണ നാ​ളു​ക​ളു​ടെ പൗ​രാ​ണി​ക കാ​ല​ത്തെ പു​ക​ൾ​പെ​റ്റ അ​നു​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സ​ർ​ഗം പൊ​ന്നോ​ണ​ത്തി​ൽ പ​ങ്കു ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​സി​ഡ​ന്‍റ് ജോ​ണി 07495599091, സെ​ക്ര​ട്ട​റി സ​ജീ​വ് 07877902457, ഖ​ജാ​ൻ​ജി ജെ​യിം​സ് 07852323333 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു.

സ​ർ​ഗം ’പൊ​ന്നോ​ണം2019 ’ ന്‍റെ വേ​ദി​യു​ടെ വി​ലാ​സം: സ്റ്റീ​വ​നേ​ജ് ഓ​ൾ​ഡ് ടൌ​ണി​ലു​ള്ള ബാ​ർ​ക്ലെ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം, വാ​ക്കേ​ൻ റോ​ഡ്,എ​സ്ജി1 3ആ​ർ​ബി.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ