ഫ്രാങ്ക്ഫർട്ടിൽ അത്തപ്പൂക്കളം, ചിത്രരചന മൽസരങ്ങൾ ഓഗസ്റ്റ് 24 ന്
Thursday, August 22, 2019 9:35 PM IST
ഫ്രാങ്ക്ഫർട്ട്: സുവർണ ജൂബി നിറവിലേയ്ക്കടുക്കുന്ന ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കളം, ചിത്രരചന എന്നീ വിഭാഗത്തിൽ മൽസരം നടത്തുന്നു. ഓഗസ്റ്റ് 24 ന് (ശനി) സാൽബൗ നിഡ (Saalbau Nidda, Harheimer Weg 18-22, 60437 Frankfurt am Main ഹാളിലാണ് പരിപാടി.

അത്തപ്പൂക്കളം മത്സരം

അത്തപ്പൂക്കളം മത്സരത്തിൽ ഓരോ ഗ്രൂപ്പിലും പരമാവധി അഞ്ചു പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ട്. ഗ്രൂപ്പിൽ സ്തീപുരുഷ ഭേദമെന്യേ കുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ മൽസരവും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ പൂക്കളങ്ങളുടെ പ്രദർശനവും നടക്കും.

ചിത്രരചന(ഡ്രോയിംഗ്) മത്സരം

ഡ്രോയിംഗ് / പെയിന്‍റിംഗ് മത്സരം ജൂണിയർ (6 വയസ് മുതൽ 10 വരെ), സബ് ജൂണിയർ (11 വയസു മുതൽ 15 വരെ) എന്നീ വിഭാഗത്തിലാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതൽ മൂന്നുവരെയാണ് മൽസരം.

രണ്ടു മൽസരത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് സെപ്റ്റംബർ 14 നടക്കുന്ന ഓണാഘോഷത്തിൽ സമ്മാനം നൽകും.

സമാജത്തിന്‍റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഫ്രാങ്ക്ഫർട്ടിലേക്കും ജർമനിയിലേക്കും പുതുതായി വന്ന വിദ്യാർഥികളെയും ഐടി പ്രഫഷണലുകളെയും നഴ്സുമാരെയും മറ്റിതര ജോലിക്കാരെയും കുടുംബാംഗങ്ങളോടൊപ്പം ഫ്രാങ്ക്ഫർട്ട് കേരള സമാജം സ്നേഹപൂർവം സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ