സി​റി​യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ളി​ലു​ള്ള ജ​ർ​മ​ൻ കു​ട്ടി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്നു
Tuesday, August 20, 2019 11:31 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ നി​ന്നു പോ​യി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്ന​വ​രു​ടെ ഏ​ക​ദേ​ശം 120 കു​ട്ടി​ക​ൾ സി​റി​യ​യി​ലെ വി​വി​ധ അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രി​ൽ സാ​ധി​ക്കു​ന്ന​വ​രെ തി​രി​കെ ജ​ർ​മ​നി​യി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു.

ആ​ദ്യ ഘ​ട്ട​മാ​യി നാ​ലു കു​ട്ടി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്ന് ജ​ർ​മ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​റി​യ - ഇ​റാ​ക്ക് അ​തി​ർ​ത്തി​യി​ലു​ള്ള എ​ർ​ബി​ലി​ലെ ജ​ർ​മ​ൻ കോ​ണ്‍​സു​ലേ​റ്റ് ഓ​ഫി​സി​ലേ​ക്ക് ഈ ​കു​ട്ടി​ക​ളെ കൈ​മാ​റി​യി​ട്ടു​ണ്ട്. സി​റി​യ​യി​ൽ ഐ​എ​സ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം അ​ൽ ഹോ​ൽ അ​ഭ​യാ​ർ​ഥി ക്യാം​പി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് നാ​ലു പേ​രും. കു​ർ​ദു​ക​ളു​ടെ കീ​ഴി​ലാ​യി​രു​ന്നു ഈ ​ക്യാ​ന്പ്. ജ​ർ​മ​നി​ക്കു കൈ​മാ​റു​ന്ന കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​ർ അ​നാ​ഥ​രാ​ണ്. ഒ​രാ​ൾ രോ​ഗി​യും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ