ലെ​സ്റ്റ​റി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി; ഓ​ശാ​ന ഞാ​യ​ർ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Tuesday, April 16, 2019 1:17 AM IST
ലെ​സ്റ്റ​ർ: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന കു​രു​ത്തോ​ല പെ​രു​ന്നാ​ൾ ലെ​സ്റ്റ​റി​ലെ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ വി​ശ്വാ​സ സ​മൂ​ഹം യേ​ശു​ദേ​വ​ന്‍റെ ജ​റു​സ​ലേ​മി​ലെ രാ​ജ​കീ​യ പ്ര​വേ​ശ അ​നു​സ്മ​ര​ണം ഓ​ശാ​ന ഗീ​തി​ക​ളാ​ൽ സി​റോ മ​ല​ബാ​ർ ആ​രാ​ധ​ന അ​ധി​ഷ്ഠി​ത​മാ​യ കു​രു​ത്തോ​ല പ്ര​ദി​ക്ഷി​ണം, ആ​ന​വാ​തി​ൽ പ്ര​വേ​ശ​നം എ​ന്നി ച​ട​ങ്ങു​ക​ളാ​ൽ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ തി​രു​വ​ച​ന സ​ന്ദേ​ശ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ൽ സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ അ​ടി​ച്ച​മ​ർ​ത്ത പെ​ട്ട​വ​ന്‍റെ ദീ​ന​രോ​ദ​നം ക​രു​ണ​യു​ടെ ഓ​ശാ​ന​യാ​യി മാ​റ്റു​വാ​നും യേ​ശു​വി​ന്‍റെ രാ​ജ​ത്വ​ത്തെ ക​രു​ണ​യു​ടെ അ​നു​ഭ​വ​മാ​യി ഉ​ൾ​കൊ​ള്ളാ​നും ഉ​ദ്ബോ​ധി​പ്പി​ച്ചു. കു​രു​ത്തോ​ല​ക​ൾ നെ​ഞ്ചോ​ടു ചേ​ർ​ത്ത് പി​ടി​ച്ചു ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശാ​ന പാ​ടി​യും ആ​ശം​സ​ക​ൾ കൈ​മാ​റി​യും ന​സ്രാ​ണി പാ​ര​ന്പ​ര്യ അ​ധി​ഷ്ഠി​ത​മാ​യ കൊ​ഴു​ക്ക​ട്ട ഭ​ക​ഷ​ണം പ​ങ്കു​വ​ച്ചു കു​രു​ത്തോ​ല തി​രു​ന്നാ​ൾ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി ലെ​സ്റ്റ​റി​ൽ.