ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Monday, April 15, 2019 1:31 AM IST
ലി​മെ​റി​ക്ക് : ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ ഇ​ട​വ​ക ധ്യാ​ന​ത്തോ​ടെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വാ​യ ഫാ. ​ജേ​ക്ക​ബ് മ​ഠ​ത്തി​പ്പ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച വി​ശു​ദ്ധ വാ​രാ​ച​ര​ണ ഒ​രു​ക്ക ധ്യാ​നം ശ​നി​യാ​ഴ്ച ഓ​ശാ​ന ആ​ഘോ​ഷ​ങ്ങ​ളോ​ടെ സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഫാ. ​റോ​ബി​ൻ തോ​മ​സ്, ഫാ.​ജേ​ക്ക​ബ് മ​ഠ​ത്തി​പ്പ​ടി, ഫാ.​ഷോ​ജി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും, ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ളും, കു​രു​ത്തോ​ല പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് ഇ​ട​വ​ക​അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ’കൊ​ഴു​ക്കോ​ട്ട’ വി​ത​ര​ണ​വും ന​ട​ന്നു.

പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ലി​മെ​റി​ക്ക് ച​ർ​ച്ച് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സി​ന് ഇ​ട​വ​ക​അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​യും നേ​രു​ക​യും, കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തു.

വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മ​യ​ക്ര​മം.

പെ​സ​ഹാ വ്യാ​ഴം : വൈ​കു​ന്നേ​രം മൂ​ന്നി​ന്
ദുഃ​ഖ​വെ​ള്ളി : രാ​വി​ലെ പ​ത്തി​ന്
ഈ​സ്റ്റ​ർ : ശ​നി​യാ​ഴ്ച വൈ​കി​ട്ട് 9ന് (Mungret Church)

വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ സ്മ​ര​ണ ആ​ച​രി​ക്കു​വാ​നും, ജീ​വി​ത​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​വാ​ൻ പ്രാ​പ്ത​രാ​കാ​നു​മാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്