ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌(​ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ സാ​ണ്ടി​ഫോ​ർ​ഡ് യൂ​ണി​റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ 79-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. സാ​ണ്ടി​ഫോ​ർ​ഡി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​നേ​കം പേ​ർ ച​ട​ങ്ങിൽ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ണ്ടി​ഫോ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സ​ൺ കു​രു​വി​ള സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.


സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജിം​ജോ, നി​വി​ൻ, ഫ്രാ​ൻ​സി​സ് ഇ​ട​ണ്ട​റി, അ​ജീ​ഷ്, അ​ജി​ൻ, സി​ജോ, ഷി​ന്‍റു, ബി​ബി​ൻ, ബി​ജോ​യ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ചു.