സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
റോണി കുരിശിങ്കൽപറമ്പിൽ
Wednesday, August 20, 2025 5:02 PM IST
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.
ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.