ഡ​ബ്ലി​ൻ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ബെ​ൽ​ഫാ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബെ​ൽഫാ​സ്റ്റ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഫാ. ​പോ​ൾ പ​ള്ളി​ച്ചാം​കു​ടി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​കെ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ അം​ഗ​ങ്ങ​ളാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​കം ധ്യാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കു​ടും​ബ​ധ്യാ​നം റോ​സ​റ്റ സെ​ന്‍റ് ബെ​ർ​നാ​ടേ​റ്റ് ച​ർ​ച്ചി​ലും(Rosetta St. Bernadette Church, BT6 OLS) കു​ട്ടി​ക​ൾ​ക്കും(​വ​യ​സ് 6, 7, 8) യു​വ​ജ​ന​ങ്ങ​ൾ​ക്കും(​വ​യ​സ് 9 മു​ത​ൽ) ധ്യാ​നം പാ​രീ​ഷ് സെ​ന്‍റ​റി​ലു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​നും ഞാ​യ​റാ​ഴ്ച 12.30നും ​ധ്യാ​നം ആ​രം​ഭി​ക്കും. ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ(​വെ​ള്ളി, ശ​നി) കു​മ്പ​സാ​രി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ല​ഘു​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

ച​ർ​ച്ച് ഗ്രൗ​ണ്ടി​ലെ ​വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ പേ​രെ​ന്‍റ്സ് ക​ൺ​സെ​ൽ​ട്ട് ഫോം ​ന​ൽ​കേ​ണ്ട​താ​ണ്.