സിഎഫ്ഡിയുടെ പതിനാറാമത് സ്ഥാപക ദിനവും സ്വാതന്ത്ര്യദിനാഘോഷവും റോമിൽ നടക്കും
ജെജി മാന്നാർ
Tuesday, August 12, 2025 3:03 PM IST
റോം: റോമിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനവും ഗാന്ധിയൻ സംഘടനയായ കോൺഗ്രസ് ഓഫ് ഫെയ്ത്ത് ആൻഡ് ഡെമോക്രസിയുടെ(സിഎഫ്ഡി) പതിനാറാമത് സ്ഥാപക ദിനവും ഓഗസ്റ്റ് 15ന് രാവിലെ 10.30ന് റോമിലെ പിയാസാഗാന്ധിയിൽ നടക്കും.
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി ഷൈനി മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് ആരോമൽ സേവി ജിയോ അധ്യക്ഷത വഹിക്കും. സിഎഫ്ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.
റോമിലെ ഇന്ത്യൻ പ്രവാസികളോടൊപ്പം വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും മറ്റ് പ്രവാസി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ നൽകുമെന്ന് സെക്രട്ടറി ഫ്ലവർ ജോസ് അറിയിച്ചു.